രഞ്ജിത്ത് സജീവ് നായകനാകുന്ന ഹാഫ് എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്തിറങ്ങി. മലയാളം, തമിഴ്, തെലുങ്ക്. കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക്ക് എന്നീ ഏഴു ഭാഷകളിലായിട്ടാണ് പോസ്റ്റർ ഇറങ്ങിയത്.
ഫ്രാഗ്രനന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും സജീവ് പി.കെയും നിർമിക്കുന്ന ഈ ചിത്രം സംജാദ് സംവിധാനം ചെയ്യുന്നു. മികച്ച വിജയം നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മലയാള സിനിമയിൽ ആദ്യമായി വാമ്പയർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്.റിവഞ്ച്, സർവൈവൽ, ഐഡിന്റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥാവികസനം.
രാജസ്ഥാനിലെ ജയ്സാൽമീറാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പീരുമേടും, റഷ്യയുമാണ് മറ്റു ലൊക്കേഷനുകൾ. വിശാലമായ ക്യാൻവാസിൽ വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മികച്ച സാങ്കേതിക പ്രവർത്തകരുടെ നിറ സാന്നിധ്യമുണ്ട്.
അമലപോൾ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഐശ്വര്യാ രാജ്ആണ് നായിക. ശ്രീകാന്ത് മുരളി, അബ്ബാസ്, റോക്കി മഹാജൻ, ജോജി ജോൺ, മണികണ്ഠൻ, സത്യജിത്ത്, ഷർമ്മി രാജ്, ആഗ്നേഷ്, ആവണി, അഞ്ജലി നായർ, സന്താനം, പ്രവീൺ, കൃഷ്ണൻ, നിധേഷ്, പരമേശ്, അഭിനേഷ്, സഞ്ജയ്, ഇജാസ്, കല്യാൺ വീരാള, വീരൻ, ഇദയകുമാർ, ദേവേന്ദ്രനാഥ്, ജയ് കുമാർ എന്നിവരും പ്രധാന താരങ്ങളാണ്.
സംജാദും പ്രവീൺ വിശ്വനാഥുമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ആക്ഷൻ കോറിയോഗ്രാഫർ പ്രശസ്തനായ ഇന്തോനേഷ്യക്കാരൻ വെരിട്രി യൂലിസ്മൻ ആണ്. റെയ്ഡ്2, ദിനൈറ്റ് കംസ് ഫോർ അസ്(, the night comes for us ) തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങൾക്ക് ആക്ഷൻ നിർവഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി യുലിസ്മൻ.
സംഗീതം - മിഥുൻ മുകുന്ദ്. ഛായാഗ്രഹണം- പാപ്പിനു. എഡിറ്റിംഗ് - മഹേഷ് ഭുവനന്ദ്. ലൂസിഫർ എമ്പുരാൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മോഹൻദാസ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. കോസ്റ്റ്യും ഡിസൈൻ-ധന്യ ബാലകൃഷ്ണൻ. മേക്കപ്പ്-നരസിംഹ സ്വാമി. സ്റ്റിൽസ് - സിനറ്റ് സേവ്യർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് കുമാർ. അസോസിയേറ്റ് ഡയറക്ടർ - ജിബിൻ ജോയ്. പ്രൊഡക്ഷൻ മാനേജർ സജയൻ ഉദയൻകുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി. പിആർഒ-വാഴൂർ ജോസ്.